കാസർഗോഡ് നിന്ന് 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; നാല് പേർ പിടിയിൽ

By Trainee Reporter, Malabar News
Hawala Money Seized
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നായി 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. നാല് പേർ അറസ്‌റ്റിലായിട്ടുണ്ട്. പുലിക്കുന്നിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. ചെങ്കള ചേരൂർ സ്വദേശി അബ്‌ദുൽ ഖാദർ മഹഷൂഫ് ആണ് പിടിയിലായത്.

ബൈക്കിൽ കടത്തുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. കാസർഗോഡ് നഗരത്തിൽ വെച്ച് 9,18,500 രൂപയാണ് പിടികൂടിയത്. ബങ്കരക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാർമൂല സ്വദേശി എംഎ റഹ്‍മാൻ എന്നിവരാണ് അറസ്‌റ്റിലായത്‌. ഇവരും പണം ബൈക്കിൽ കടത്തുകയായിരുന്നു. മാർക്കറ്റിങ് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് നീലേശ്വരത്ത് നിന്ന് 18.5 ലക്ഷം കുഴൽപ്പണം പിടികൂടിയത്.

ഒഴിഞ്ഞവളപ്പ് സ്വദേശി കെകെ ഇർഷാദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കാഞ്ഞങ്ങാട് ഡിസിഐഎസ്‌പി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ് ജില്ലയിൽ വ്യാപക പരിശോധന നടത്തുന്നത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരാനാണ് പോലീസിന്റെ തീരുമാനം.

Most Read: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; പ്രഖ്യാപനം ഉടൻ- സത്യപ്രതിജ്‌ഞ നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE