മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

By Trainee Reporter, Malabar News
Black flag protest against Chief Minister
Ajwa Travels

മലപ്പുറം: പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കൃഷി വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. യുഡിഎഫ് പ്രവർത്തകരാണ് കരിങ്കൊടി വീശിയത്.

താനൂർ ബോട്ടപകടത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്നതിലും റോഡ് ക്യാമറ അഴിമതിയിലും പ്രതിഷേധിച്ചുമാണ് കരിങ്കൊടി കാട്ടിയത്. അതേസമയം, വളാഞ്ചേരി കാടാമ്പുഴയിൽ ഏഴു കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. ഇവിടെ കാടാമ്പുഴ ക്ഷേത്രത്തിന്റെ ഡയാലിസിസ് കേന്ദ്രം ഉൽഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായാണ് പോലീസ് നടപടി.

Most Read: ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല; വധശിക്ഷ പുനഃപരിശോധിക്കാൻ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE