മലപ്പുറത്ത് വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

By Trainee Reporter, Malabar News
death
Rep. Image
Ajwa Travels

മലപ്പുറം: കൊണ്ടോട്ടിയിൽ വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണത്തിനിടെ ആണ് ഇയാൾ വീടിന് മുകളിൽ നിന്ന് വീണതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം. മരിച്ചയാളെ നാട്ടുകാർ മർദ്ദിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇതേ തുടർന്ന്, നാട്ടുകാരിൽ ചിലരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പുലർച്ചെ വീട്ടുമുറ്റത്തു എന്തോ വീഴുന്ന ശബ്‌ദം കേട്ട് ഉണർന്ന വീട്ടുകാരാണ് മുറ്റത്തു ഒരാൾ വീണു കിടക്കുന്നയാളെ കണ്ടത്. പിന്നാലെ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

വീട്ടുകാരും അയവാസികളും ഉൾപ്പടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളുടെ പേരോ സ്വദേശമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Most Read: പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്‌ഥലം മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE