പാലക്കാട്: മലമ്പുഴ കാളിപ്പാറയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്ത് (21) പതിനാറു കാരിയായ പെൺകുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും മൂന്ന് ദിവസം മുൻപ് കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. രണ്ടുപേരും ബന്ധുക്കൾ ആണെന്നാണ് വിവരം. ഇരുവരും അടുപ്പത്തിൽ ആയിരുന്നുവെന്നും സൂചനയുണ്ട്.
Most Read: മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; സോണിയയുടെ നിർണായക ഇടപെടൽ ഉണ്ടായേക്കും