Tag: News From Malabar
കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ്(47) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എംഎൽപി സ്‌കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....
ചുറ്റുമതിലിലെ കല്ലിളകി വീണ് വളാഞ്ചേരിയിൽ ഏഴ് വയസുകാരൻ മരിച്ചു
മലപ്പുറം: വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ ഹംദാൻ ആണ് മരിച്ചത്. കനത്ത മഴയിൽ നേരത്തെ അടർന്നു നിന്ന കല്ലാണ്...
പാലക്കാട് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു
പാലക്കാട്: എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. ശ്രീകൃഷ്‌ണപുരം ഗവ. എൻജിനിയറിങ് കോളേജിലെ നാലാം സെമസ്‌റ്റർ വിദ്യാർഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്.
പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും...
കോട്ടത്തറ ആശുപത്രി ജീവനക്കാരെ കൈയേറ്റം ചെയ്‌ത സംഭവം; പ്രതി പിടിയിൽ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരെ കൈയേറ്റം ചെയ്‌ത സംഭവത്തിലെ പ്രതി പിടിയിൽ. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രതിയായ അട്ടപ്പാടി സ്വദേശി അശ്വനിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ...
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ തൂങ്ങി മരിച്ച നിലയിൽ
കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരിച്ചനക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്. വീടിന് സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ ശാലിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ...
കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബയ്യപ്പൻ എന്ന രങ്കൻ (65) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ...
വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം
കൽപ്പറ്റ: വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ, കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ-പടിഞ്ഞാറത്തറ റോസിന് സമീപത്തു വെച്ചാണ് അപകടം നടന്നത്.
റോഡ് സൈഡിലെ പോസ്‌റ്റിൽ ഇടിച്ചു നിയന്ത്രണം...
കരിപ്പൂർ വഴി കള്ളക്കടത്ത്; കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ
കോഴിക്കോട്: കരിപ്പൂർ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ. 11 ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് കസ്‌റ്റംസ് നടപടി എടുത്തത്. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി, ഇൻസ്‌പെക്‌ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ,...




































