ചുറ്റുമതിലിലെ കല്ലിളകി വീണ് വളാഞ്ചേരിയിൽ ഏഴ് വയസുകാരൻ മരിച്ചു

By Trainee Reporter, Malabar News
7-year-old boy died in Valanchery
Rep. Image
Ajwa Travels

മലപ്പുറം: വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ ഹംദാൻ ആണ് മരിച്ചത്. കനത്ത മഴയിൽ നേരത്തെ അടർന്നു നിന്ന കല്ലാണ് വീണതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം.

കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കെ കല്ല് ഹംദാന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ വളാഞ്ചേരിയിൽ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുളമംഗലം എംഇടി സ്‌കൂളിലിലെ ഒന്നാം ക്‌ളാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഷഹീറ, സഹോദരൻ: മുഹമ്മദ് ഹനാൻ.

Most Read: ദൗത്യം വിജയം; അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE