Tue, Feb 24, 2026
30 C
Dubai
Home Tags Shubha vartha

Tag: shubha vartha

മകൾക്കൊപ്പം മറ്റൊരു പെൺകുട്ടിയെ കൂടി സുമംഗലിയാക്കി മുൻ കൗൺസിലർ

കൊച്ചി: സ്വന്തം മകള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി സർവ ചിലവുകളും ഏറ്റെടുത്ത് നടത്തി പെരുമ്പാവൂരിലെ മുന്‍ കൗണ്‍സിലര്‍ മാതൃകയായി. ആഘോഷമായി നടത്താന്‍ നിശ്‌ചയിച്ചിരുന്ന മകളുടെ വിവാഹം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ലളിതമാക്കേണ്ടി...

വൃക്കരോഗമുള്ള യുവാക്കൾക്കായി ഒന്നിച്ച് ജനകീയ കൂട്ടായ്‌മ; ബിരിയാണി ഫെസ്‌റ്റിലൂടെ ചികിൽസാസഹായം

മലപ്പുറം: വൃക്കരോഗമുള്ള യുവാക്കളുടെ ചികിൽസക്കായി ഒന്നിച്ച് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ചന്തപ്പടിയിലെ ജനകീയ കൂട്ടായ്‌മ. ധനശേഖരണാർഥം ബിരിയാണി ഫെസ്‌റ്റ് നടത്തിയാണ് ജനകീയ കൂട്ടായ്‌മ മാതൃകയായത്. മേലൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ രണ്ടു യുവാക്കളുടെ ചികിൽസാ സഹായത്തിനായാണ്...

അഞ്ച് കുടുംബങ്ങൾക്ക് സ്‌നേഹത്തണൽ ഒരുക്കി സെയ്‌ന്റ് മാർട്ടിൻ ഇടവക

വയനാട്: അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി അമ്പലവയലിലെ സെയ്‌ന്റ് മാർട്ടിൻ ഇടവക. ലോ കോസ്‌റ്റ് കാബിൻ ഹൗസ് എന്ന ആശയത്തിലാണ് വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾ സ്വാതന്ത്ര്യദിനത്തിൽ അർഹരായ അഞ്ച് കുടുംബങ്ങൾക്ക്...

സ്‌കൂളിനായി കൈകോർത്ത് 2000 ക്ഷീരകർഷകർ; കൈമാറിയത് ഒരു ലക്ഷം രൂപ

ദിസ്‌പുർ: അസമിലെ ഒരു സ്‌കൂളിന്റെ വിപുലീകരണത്തിനായി കൈകോർത്ത് 2000ത്തോളം ക്ഷീരകർഷകർ. ഇതുവരെ ഒരു സര്‍ക്കാര്‍ ഫണ്ടും ലഭിക്കാത്ത സീതജാഖല സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം നടത്തുന്നതിനായാണ് ക്ഷീരകര്‍ഷകര്‍ സഹായവുമായി രംഗത്തെത്തിയത്. വില്‍ക്കുന്ന ഒരു...

ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ

തൃശൂർ: ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ മാതൃകയായി. തൃപ്രയാര്‍ കഴിമ്പ്രത്തെ അജിതക്ക് അഞ്ച് വർഷം മുൻപാണ് സ്വന്തം വീടും സ്‌ഥലവും നഷ്‌ടപ്പെട്ടത്. ബാങ്ക് ജപ്‌തി ചെയ്‌തതിനെത്തുടര്‍ന്ന് വാടക വീട്ടിലേക്ക്...

‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്‌ഥാൻ സർക്കാർ

ജയ്‌പൂർ: 'അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജസ്‌ഥാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ പുതു ജീവിതം കെട്ടിപ്പടുത്തത് 60 യാചകർ. രാജസ്‌ഥാന്റെ 'യാചക വിമുക്‌തി'ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ...

മകന്റെ വിവാഹം ലളിതമാക്കി; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ച് പ്രവാസി മലയാളി ദമ്പതികൾ

ന്യൂജഴ്‌സി: മകന്റെ വിവാഹ ചടങ്ങുകൾ ലളിതമായി നടത്തി ബാക്കി തുകകൊണ്ട് രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകി മാതൃകയായി പ്രവാസി മലയാളി ദമ്പതികൾ. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ താമസിക്കുന്ന കോട്ടയം ഞീഴൂർ സ്വദേശികളായ മലയില്‍...

9 വര്‍ഷമായി പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവർ; കോവിഡ് കാലത്ത് ഊർജമായി മറിയാമ്മ

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും അതിജീവനത്തിന്റെ കാവലാളായി തിരുവമ്പാടി ലിസ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മറിയാമ്മ ബാബു. പിപിഇ കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടത്തിലാണ് ഈ 52കാരി. ഒമ്പതുവർഷമായി...
- Advertisement -