തൃശൂർ: ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ മാതൃകയായി. തൃപ്രയാര്‍ കഴിമ്പ്രത്തെ അജിതക്ക് അഞ്ച് വർഷം മുൻപാണ് സ്വന്തം വീടും സ്‌ഥലവും നഷ്‌ടപ്പെട്ടത്. ബാങ്ക് ജപ്‌തി ചെയ്‌തതിനെത്തുടര്‍ന്ന് വാടക വീട്ടിലേക്ക് മാറേണ്ടി വന്ന അജിതയുടെ പ്രശ്‌നമറിഞ്ഞ സഹപാഠികള്‍ വായ്‌പാത്തുക മുഴുവനും അടച്ച് വീടും ഭൂമിയും വീണ്ടെടുത്ത് നല്‍കുകയായിരുന്നു.
കഴിമ്പ്രം വിപിഎംഎസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1985-86 എസ്എസ്എല്‍സി ബാച്ച് സഹപാഠികളാണ് അജിതയുടെ വേദനയില്‍ താങ്ങായത്. സഹപാഠികളുടെ നൻമയിൽ ആധാരവും വീടിന്റെ താക്കോലും അജിതയുടെ കൈകളിലെത്തി.
കഴിമ്പ്രം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രധാനാധ്യാപകന്‍ പിആര്‍ താരാനാഥന്‍ അജിതക്ക് ആധാരവും വീടിന്റെ താക്കോലും കൈമാറി. പ്രവീണ്‍ വാഴപ്പുള്ളി, ചന്ദ്രന്‍ മണപ്പുറം, ജ്യോതി ബാബു, നളിനി, സീന, ജെല്ലി എന്നിവരുള്‍പ്പെടെയുള്ള സഹപാഠികള്‍ പങ്കെടുത്തു.
Most Read: റോഡിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി; സ്‌ത്രീക്കൊപ്പം തള്ളാൻ സഹായിച്ച് വളർത്തുനായ