റോഡിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി; സ്‌ത്രീക്കൊപ്പം തള്ളാൻ സഹായിച്ച് വളർത്തുനായ

By Desk Reporter, Malabar News
Dog Helps to push tha car
Ajwa Travels

ഗ്ളാസ്‌ഗോ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാർ തള്ളി നീക്കാൻ സ്‌ത്രീയെ സഹായിക്കുന്ന വളർത്തുനായ സോഷ്യൽ മീഡിയ കീഴടക്കുന്നു. സ്‌കോട്‌ലന്‍ഡിലെ ഗ്ളാസ്‌ഗോ നഗരത്തിൽ നിന്നുള്ളതാണ് ഈ കാഴ്‌ച. വെള്ളപ്പൊക്കം വരുത്തിയ ദുരിതം എന്നതിലപ്പുറം വളർത്തുനായയുടെ സഹായമനസ്‌കതയാണ് ഈ ദൃശ്യത്തിലൂടെ ആളുകൾ കണ്ടത്.

ഗ്ളാസ്‌ഗോ നഗരത്തില്‍ വെള്ളത്തിനടിയിലായ റോഡിലൂടെ ഒരു കാര്‍ പ്രയാസപ്പെട്ട് തള്ളിനീക്കുന്ന സ്‌ത്രീയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. സ്‌ത്രീക്കൊപ്പം അവരുടെ വളർത്തു നായയുമുണ്ട്. നായ വെള്ളത്തില്‍ നീന്തുകയാണ്. സ്‌ത്രീ കാര്‍ തള്ളിനീക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട് അവര്‍ക്കൊപ്പം കാര്‍ തള്ളുകയാണ് ഈ നായ.

വെള്ളക്കെട്ടില്‍ നിലച്ചുപോയ കാറില്‍ രണ്ട് സ്‌ത്രീകള്‍ ഉണ്ട്. അവരെ സഹായിക്കുന്നതിനാണ് ലോറി ഗില്ലീസ് എന്ന സ്‌ത്രീ കാര്‍ തള്ളുന്നത്. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന നായയുടെ സഹായഹസ്‌തം കാറിനു നേരെ നീണ്ടത്. സമീപത്തെ കെട്ടിടത്തിലെ ഒരാള്‍ പകര്‍ത്തിയ ഈ ദൃശ്യം നായയുടെ ഉടമയായ ലോറി ഗില്ലീസ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും നായയെ അഭിനന്ദിച്ച് ആയിരക്കണക്കിന് പേരാണ് കമന്റുകളുമായെത്തിയത്.

Most Read:  ഉരുളക്കിഴങ്ങു കൊണ്ട് മാറിയ ജീവിതം; ഇത് പോപ്പിയുടെ കഥ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE