ഉരുളക്കിഴങ്ങു കൊണ്ട് മാറിയ ജീവിതം; ഇത് പോപ്പിയുടെ കഥ

By Desk Reporter, Malabar News
Potato Recipe Transformed London Woman's Life
Ajwa Travels

ഒരു ഉരുളക്കിഴങ്ങ് കൊണ്ടൊക്കെ ജീവിതം മാറുമോ? മാറുമെന്നാണ് ലണ്ടൻ സ്വദേശിനിയായ പോപ്പി ഒ ടൂളി എന്ന യുവതിയുടെ ജീവിതം തെളിയിക്കുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മേഖലകളിൽ ഒന്നാണ് ഹോട്ടല്‍ ഇന്‍ഡസ്ട്രി. ഈ മേഖലയില്‍ തൊഴില്‍ നഷ്‌ടപ്പെട്ടവരുടെ കണക്ക് എണ്ണാവുന്നതിലും ഏറെയുണ്ട്. അക്കൂട്ടത്തിൽ ഒരാളായിരുന്നു പോപ്പിയും. കോവിഡ് പടര്‍ന്നതോടെ ഷെഫായി ജോലി ചെയ്‌തിരുന്ന പോപ്പി തൊഴിൽരഹിതയായി.

18ആമത്തെ വയസ് മുതൽ ഷെഫായി ജോലിയിൽ കയറിയ പോപ്പിക്ക് ജോലി നഷ്‌ടപ്പെട്ടതോടെ അകെ ഒരു ശൂന്യത ആയിരുന്നു. വീട്ടുവാടക കൊടുക്കാൻ പോലും കഴിയാതെ പോപ്പിക്ക് മാതാപിതാക്കളുടെ കൂടെ താമസിക്കേണ്ടി വന്നു. ഒന്നും ചെയ്യാതെ സമയം പാഴായിപോകുന്നത് പോപ്പിയെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയാണ് പോപ്പി സഹോദരങ്ങളുടെ കൂടെ ടിക് ടോക്കിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്.

ഇഷ്‌ട ജോലിയായ പാചകം തന്നെയായിരുന്നു ടിക് ടോക്കിലും പോപ്പി പരീക്ഷിച്ചിരുന്നത്. എന്നാൽ, എത്ര നല്ല പാചക വീഡിയോകൾ ചെയ്‌തിട്ടും ആരും അത് ശ്രദ്ധിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്‌ത ഉരുളക്കിഴങ്ങ് റെസിപ്പി പോപ്പിയുടെ തലവര തന്നെ മാറ്റിമറിച്ചു എന്ന് പറയാം. ഒരു മില്യണിലധികം ആളുകളാണ് പോപ്പിയുടെ ഉരുളക്കിഴങ്ങ് റെസിപ്പി കണ്ടത്.

അതോടെ ഉരുളക്കിഴങ്ങുകള്‍ കൊണ്ടുള്ള വ്യത്യസ്‌ത വിഭവങ്ങൾ പോപ്പി പങ്കുവച്ചു തുടങ്ങി. ധാരാളം പേര്‍ ഈ വീഡിയോകള്‍ക്ക് ആരാധകരായി മാറി. ഡോനട്ട്‌സിന് പകരം ഉരുളക്കിഴങ്ങു കൊണ്ടുള്ള സ്‌പുനട്ട്‌സ് എന്ന പുത്തന്‍ വിഭവം വരെ പോപ്പി ആരാധകര്‍ക്കു വേണ്ടി പങ്കുവച്ചു.വെറും പതിനായിരം ഫോളോവേഴ്‌സിൽ നിന്ന് ഒരുമില്യണിലധികം ഫോളോവേഴ്‌സിനെ ആണ് ഉരുളക്കിഴങ്ങ് പോപ്പിക്ക് സമ്മാനിച്ചത്. പോപ്പിയുടെ പാചകം ലോകമെങ്ങും വൈറലായതോടെ വലിയ ബ്രാന്‍ഡുകള്‍ വരെ അവരുടെ റെസിപ്പി തേടി എത്തി.

ഇപ്പോള്‍ പോപ്പിയുടെ ഒരു ചെറിയ പാചക വീഡിയോക്ക് പോലും മൂന്ന് ലക്ഷം കാഴ്‌ചക്കാരെങ്കിലും ഉണ്ടാകും എന്ന് ചുരുക്കം. ഏതായാലും ഇനി ഹോട്ടലില്‍ ഷെഫാവുന്നില്ല എന്നാണ് പോപ്പിയുടെ തീരുമാനം. മുഴവന്‍ സമയ ഓണ്‍ലൈന്‍ ഷെഫാണ് പോപ്പി ഇപ്പോൾ. ‘പോപ്പി കുക്ക്‌സ്’ എന്നൊരു ഇൻസ്‌റ്റഗ്രാം പേജും പോപ്പി തുടങ്ങിയിട്ടുണ്ട്. തന്റെ പുതിയ റെസിപ്പി ബുക്കിന്റെ തിരക്കിലാണ് ഇപ്പോൾ പോപ്പി.

 

View this post on Instagram

 

A post shared by Poppy O’Toole (@poppy_cooks)

Most Read:  സദ്യയിൽ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മത്തങ്ങ കേമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE