സദ്യയിൽ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മത്തങ്ങ കേമൻ

By Staff Reporter, Malabar News
pumpkin-skin care

മത്തങ്ങ ഇല്ലാത്ത ഒരു സദ്യ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല, അല്ലെ? കേരളീയ സദ്യയിൽ കേമനായ മത്തങ്ങ എരിശ്ശേരി, ഓലൻ, സാമ്പാർ എന്നിവയ്‌ക്കെല്ലാം അവിഭാജ്യ ഘടകമാണ്. എന്നാൽ ചർമ സംരക്ഷണത്തിനും കേമനാണ് മത്തങ്ങ എന്ന് എത്രപേർക്ക് അറിയാം.

വിറ്റാമിൻ ‘സി’യുടെ ഒരു കലവറ തന്നെയാണ് മത്തങ്ങ. മൃദുലമായ ചർമത്തിന് ദോഷകരമായതും ചുളിവുകൾ തുടങ്ങിയവയ്‌ക്ക് കാരണം ആയേക്കാവുന്നതുമായ ‘ഫ്രീ റാഡിക്കൽ ഓക്‌സിഡിറ്റീവ്’ തകരാറുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതാണ് വിറ്റാമിൻ ‘സി’ യുടെ പ്രധാന ധർമം.

കൂടാതെ മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ, ആൽഫ കരോട്ടിൻ എന്നീ ഘടകങ്ങൾ ചർമത്തിന് തിളക്കവും ഓജസും നൽകും.

മത്തങ്ങ ജ്യൂസ് തേൻ ചേർത്ത് ചർമത്തിൽ പുരട്ടുന്നത് ചർമത്തിന് തിളക്കം വർധിക്കാൻ സഹായിക്കും.

ചർമത്തിന്റെ ഈർപ്പം നിലനിർത്താനും മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും മത്തങ്ങ ജ്യൂസിൽ ചെറുനാരങ്ങാ നീര്, തൈര്, എന്നിവ കലർത്തി മുഖത്ത് പുരട്ടി കുറച്ചുസമയത്തിന് ശേഷം കഴുകിക്കളയാം.

pumpkin for skin

ആരോഗ്യമുള്ള മുടി വളരുന്നതിന് പൊട്ടാസ്യം സഹായിക്കും. മത്തങ്ങയിൽ ‘പൊട്ടാസ്യം’ ധാരാളമായുണ്ട്. മത്തങ്ങയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ സിങ്ക്, മഗ്‌നീഷ്യം, കാൽസ്യം, ഇരുമ്പ് എന്നിവപോലുള്ള പോഷകങ്ങളാൽ സമൃദ്ധമാണ്.

ആന്റിജന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകാം എന്ന് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ശരീരത്തിലെ ആന്റിജൻ ലെൻസുകളുടെ അളവ് കൂട്ടാൻ സഹായിക്കുന്ന ലിനോലിയേക്കും ഒലിക് ആസിഡും മത്തങ്ങയുടെ വിത്തിൽ അടങ്ങിയിട്ടുണ്ട്.

pumpkin

Film News: ടൊവിനോയുടെ ‘മിന്നൽ മുരളി’ സെപ്റ്റംബറിൽ; നെറ്റ്ഫ്ളിക്‌സ് റിലീസെന്നും റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE