ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മിന്നൽ മുരളി’ നെറ്റ്ഫ്ളിക്‌സിലൂടെ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്. ട്രേഡ് അനലിസ്‌റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ചിത്രം സെപ്റ്റംബറിൽ നെറ്റ്ഫ്ളിക്‌സിലൂടെ ഒടിടി റിലീസ് ആയി എത്തുമെന്നും വമ്പൻ തുകക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും ശ്രീധർ പിള്ള ട്വീറ്റിൽ പറയുന്നു.
#OTT big deal – @ttovino super hero entertainer #MinnalMurali will premiere on @netflix in Sep! The big budget film directed by @iBasil and produced by #SophiaPaul was grabbed for a high streaming price. pic.twitter.com/K2HZgzYaG3
— Sreedhar Pillai (@sri50) August 9, 2021
‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. സൂപ്പര്‍ ഹീറോ ചിത്രമെന്ന ലേബലിൽ എത്തുന്ന ‘മിന്നൽ മുരളി’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് ഒരുങ്ങുന്നത്. വീക്കെന്‍ഡ് ബ്ളോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
‘ജിഗര്‍തണ്ട’, ‘ജോക്കര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരവും ‘മിന്നൽ മുരളി’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

സമീര്‍ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്‌തിരിക്കുന്നത് ‘ബാറ്റ്മാന്‍’, ‘ബാഹുബലി’, ‘സുല്‍ത്താന്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗ് ആണ്.
Most Read: സ്വാതന്ത്ര്യ ദിനാഘോഷം; പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാക ഒഴിവാക്കണമെന്ന് കേന്ദ്രം