Fri, Jan 23, 2026
18 C
Dubai
Home Tags Theft

Tag: Theft

മഞ്ചേശ്വരത്ത് 3 കടകളിൽ കവർച്ച; മൊബൈൽ ഫോണുകളും പണവും കവർന്നു

മഞ്ചേശ്വരം: നഗരത്തിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. 4 കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടയിലെ ബ്രൈറ്റ്...

സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ

കമ്പളക്കാട്: സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ. വയനാട് കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് യുവാവിനെതിരെ പോലീസിൽ പരാതി...

ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽ നിന്ന് രാത്രി സ്വർണാഭരണവും പണവും കവർന്നു. എആർ നഗർ കുന്നുംപുറത്തെ കുന്നത്ത് തടത്തിൽ അബ്‌ദുൽ ഖാദറിന്റെ വീട്ടിലാണ് സംഭവം. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ അബ്‌ദുൽ ഖാദറിന്റെ വീട്...

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

കാസർഗോഡ്: നഗരത്തിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. ഫോർട്ട് റോഡ് നാഗർകട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്‌നാസ് മൻസിലിലാണ് കവർച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ...

വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ മോഷ്‌ടിച്ചു; യുവാവ് പിടിയിൽ

കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്‌. ഫെബ്രുവരി 28ന്...

തളിപ്പറമ്പിലെ സിറ്റി ഗോൾഡിൽ മോഷണം; ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ കവർന്നു

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്‌റ്റാന്റിലെ സിറ്റി ഗോൾഡ് എന്ന സ്‌ഥാപനത്തിൽ മോഷണം. കെഎം അഗസ്‌റ്റിൻ, കെപി മുനീർ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം...

നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

പാലക്കാട്: നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്‌റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ വീട്ടിൽ നിന്നും മോഷണം പോയി. നെല്ലികുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ...

കൽപ്പറ്റയിൽ ജ്വല്ലറിയിൽ മോഷണം

കൽപ്പറ്റ: നഗരത്തിലെ ജ്വല്ലറിയിൽ മോഷണം. ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും 2 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണം മോഷണം പോയതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഞായറാഴ്‌ച പുലർച്ചെയോടെയാണ്...
- Advertisement -