ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

By News Desk, Malabar News
Representational image

തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽ നിന്ന് രാത്രി സ്വർണാഭരണവും പണവും കവർന്നു. എആർ നഗർ കുന്നുംപുറത്തെ കുന്നത്ത് തടത്തിൽ അബ്‌ദുൽ ഖാദറിന്റെ വീട്ടിലാണ് സംഭവം. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ അബ്‌ദുൽ ഖാദറിന്റെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും 80,000 രൂപയും മോഷണം പോയി. രാവിലെ വീടിന് പുറത്തെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയ അയൽവാസിയുടെ കുട്ടിയാണ് മോഷണം നടന്ന വിവരം അറിയുന്നത്. വാതിൽ കുത്തിത്തുറന്നാണ് മോഷ്‌ടാവ്‌ അകത്ത് കടന്നതെന്നാണ് വിവരം.

വീടിനുള്ളിൽ മുളക് പൊടിയും വിതറിയിരുന്നു. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: സ്വർണ്ണക്കടത്ത്; അഞ്ച് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് എന്‍ഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE