സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

കമ്പളക്കാട്: സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ. വയനാട് കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് യുവാവിനെതിരെ പോലീസിൽ പരാതി നൽകിയത്.

കൽപ്പറ്റ നഗരത്തിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഷാഫിയെ കൽപ്പറ്റ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് കമ്പളക്കാട് പോലീസിന് കൈമാറുകയായിരുന്നു. ഇയാളിൽ നിന്ന് 5 പവനോളം സ്വർണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി സ്വർണം സംസ്‌ഥാനത്തിന് പുറത്തും മറ്റുമായി വിൽപ്പന നടത്തിയതായാണ് വിവരം. സ്വർണം വിറ്റ് വാങ്ങിയ ലാപ്ടോപ്, കാമറ, മൊബൈൽ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കമ്പളക്കാട് എടിഎം കവർച്ച കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

Read also: ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE