നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

By Trainee Reporter, Malabar News
theft_2020-Nov-03
Representational Image
Ajwa Travels

പാലക്കാട്: നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്‌റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ വീട്ടിൽ നിന്നും മോഷണം പോയി. നെല്ലികുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ പുത്തൂർ സാവിത്രി അമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീണ് കൈക്ക് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി സഹോദരിയുടെ വീട്ടിലായിരുന്നു സാവിത്രി അമ്മ. മൂന്ന് ദിവസം മുൻപാണ് ഇവർ വീട്ടിൽ എത്തിയത്. ഗെയ്റ്റ് ചാടിക്കടന്ന് മുൻവാതിലിലെ പൂട്ട് അഴിച്ചുമാറ്റിയാണ് മോഷ്‌ടാവ് വീടിന്‌ അകത്ത് കടന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട അയൽവാസിയാണ് വീട്ടുടമയെ വിവരം അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ മോഷണം നടന്നതായി മനസിലാക്കിയത്. ഉടമയുടെ പരാതിയെ തുടർന്ന് ഒറ്റപ്പാലം പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read also: ദുരഭിമാന കൊലകൾ തടയും; ബാറുകൾ അടച്ചുപൂട്ടും; കോൺഗ്രസ് തമിഴ്‌നാട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE