തളിപ്പറമ്പിലെ സിറ്റി ഗോൾഡിൽ മോഷണം; ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ കവർന്നു

By Staff Reporter, Malabar News
theft
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്‌റ്റാന്റിലെ സിറ്റി ഗോൾഡ് എന്ന സ്‌ഥാപനത്തിൽ മോഷണം. കെഎം അഗസ്‌റ്റിൻ, കെപി മുനീർ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം പോയതായാണ് വിവരം.

ബുധനാഴ്‌ച പുലർച്ചയോടെയാവാം കവർച്ച നടന്നതെന്നാണ് കരുതുന്നത്. ചൊവ്വാഴ്‌ച രാത്രി 7.30 വരെ തുറന്ന് പ്രവർത്തിച്ച കടയിൽ ബുധനാഴ്‌ച രാവിലെ എത്തിയോപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. അകത്ത് കയറിയപ്പോൾ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കടയിൽ രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ 75,000 രൂപ വിലവരുന്ന ഒരു കിലോയോളം വെള്ളിയാഭരണങ്ങൾ മോഷണം പോയതായി കടയുടമ പറഞ്ഞു.

വിരലടയാള വിദഗ്ദരും ഡോഗ് സ്‌കോഡും വൈകുന്നേരത്തോടെ തന്നെ തെളിവെടുപ്പ് നടത്തി. മോഷ്‌ടാവിന് വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. തളിപ്പറമ്പ് സിഐ വി ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Malabar News: അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE