കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്.
ഫെബ്രുവരി 28ന് വിവാഹിതനായ മരുതിങ്ങൽ കുട്ടശ്ശേരി നിയാസിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് മാർച്ച് 2ന് മോഷണം പോയത്. വീട്ടിലെ മുറിയിൽ സൂക്ഷിച്ച ആഭരണപ്പെട്ടി ജനൽ വഴി മോഷ്‌ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം യുവാവ് ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചു. സംശയം തോന്നിയ കടയുടമ വിവരം കൈമാറിയതിനെ തുടർന്നാണ് പ്രതി പിടിയിലായത്. ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.
Read also: വിദേശത്ത് നിന്നും ഡാർക്ക് നെറ്റ് വഴി ഓർഡർ ചെയ്‌ത് എൽഎസ്‌ഡി കച്ചവടം; 4 പേർ പിടിയിൽ