മഞ്ചേശ്വരത്ത് 3 കടകളിൽ കവർച്ച; മൊബൈൽ ഫോണുകളും പണവും കവർന്നു

By Trainee Reporter, Malabar News
robbery
Representational Image
Ajwa Travels

മഞ്ചേശ്വരം: നഗരത്തിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. 4 കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടയിലെ ബ്രൈറ്റ് മൊബൈൽ ഷോപ്പിൽ നിന്ന് 17 മൊബൈൽ ഫോണുകൾ കവർന്നു. മഞ്ചേശ്വരത്തെ സക്കീറിന്റെ ഉടമസ്‌ഥതയിലുള്ള സംസം ബേക്കറിയിൽ സാധനങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിച്ചു.

സമീപത്തെ മുഹമ്മദിന്റെ മാക്‌സ്‌ മൊബൈൽ കടയിൽ നിന്ന് 11,000 രൂപ കവർന്നിട്ടുണ്ട്. ഇതിന് സമീപത്തെ 4 കടകളുടെ ഷട്ടറുകൾ തുറക്കാൻ ശ്രമം നടന്നിട്ടുണ്ട്. മോഷണ സംഘത്തിലെ രണ്ടുപേർ ഹെൽമറ്റും കൈയുറയും ധരിച്ച് കടകളുടെ ഷട്ടറുകൾ തകർക്കുന്ന ദൃശ്യമാണ് സിസിടിവിയിലുള്ളത്. മഞ്ചേശ്വരം പോലീസെത്തി സ്‌ഥലത്ത്‌ പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും തെളിവ് ശേഖരിച്ചു.

Read also: തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി പാലക്കാട് എത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE