‘രാക്ഷസൻ’ ഹിന്ദിയിലേക്ക്, അക്ഷയ് കുമാർ നായകനാകും; ‘മിഷൻ സിൻഡ്രല്ല’ ഒരുങ്ങുന്നു

By Trainee Reporter, Malabar News
Ratsasan Hindi ramake

തമിഴ് സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ‘രാക്ഷസൻ’ ഹിന്ദി റീമേക്കിങ്ങിന് ഒരുങ്ങുന്നു. അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘മിഷൻ സിൻഡ്രല്ല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങാണ് നായിക. അക്ഷയ് കുമാറിനെ നായകനാക്കി ‘ബെൽബോട്ടം’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന രഞ്‌ജിത്ത് എം തിവാരിയാണ് ‘മിഷൻ സിൻഡ്രല്ല’യും സംവിധാനം ചെയ്യുന്നത്.

തമിഴിൽ വിഷ്‌ണു വിശാലിനെ നായകനാക്കി രാംകുമാർ സംവിധാനം ചെയ്‌ത ‘രാക്ഷസൻ’ മികച്ച ത്രില്ലറെന്ന ഖ്യാതിയോടെ തിയേറ്ററുകളിൽ തകർത്താടിയിരുന്നു. തിയേറ്ററിൽ 100 വർഷം പൂർത്തിയാക്കിയ ചിത്രം വിഷ്‌ണുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അമല പോളാണ് നായികയായി എത്തിയത്. ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേക്ക് ചെയ്‌തിരുന്നു.

Read also: ‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE