‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്‌

By News Bureau, Malabar News
Vinod Guruvayoor's 'Mission C' Hindi dubbing rights sold for a record amount

ശരത് അപ്പാനി നായകനാകുന്ന മിഷന്‍ സി എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് ശരത് അപ്പാനി. ശരത്തിനൊപ്പം മീനാക്ഷി ദിനേശ് നായികയായി വരുന്ന ചിത്രം വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തതാണ്.

പുറത്തിറങ്ങിയ ട്രെയിലർ കാണുന്ന പ്രേക്ഷകർ രേഖപ്പെടുത്തുന്നത് അനുസരിച്ച്, ശരത് അപ്പാനിയുടെ കരിയറിലെ തന്നെ മികച്ച ചിത്രവും മറ്റൊരു ടേണിംഗ് പോയിന്റും ആയേക്കാവുന്ന ചിത്രമാണ് മിഷൻ സി. കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങിയ സിനിമ തുടക്കം മുതൽ ശ്രദ്ധനേടിയ ചിത്രമാണ്. റോഡ് ത്രില്ലര്‍ മൂവിയായി എം സ്‌ക്വയർ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലെ ഡബ്ബിംഗ് അവകാശവും ചർച്ചയിലാണ്.

നടൻ കൈലാഷ് അവതരിപ്പിക്കുന്ന ക്യാപ്റ്റൻ അഭിനവ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ചിത്രീകരിച്ച ഡ്യുപ്പില്ലാതെ ചെയ്‌ത കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചക്ക് വഴിവച്ചിരുന്നു. സുശാന്ത് ശ്രീനിയുടെ ക്യാമറകൊണ്ട് മായാജാലം ഒരുക്കുന്ന സിനിമയിൽ മേജര്‍ രവി, ജയകൃഷ്‌ണൻ, ബാലാജി ശര്‍മ്മ തുടങ്ങിയ താരങ്ങളും മുപ്പത്തഞ്ചോളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും ഗാനവും വലിയ ആസ്വാദകശ്രദ്ധ നേടിയതാണ്. വിജയ് യേശുദാസ് ആലപിച്ച് കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ‘നെഞ്ചിൻ ഏഴു നിറമായി’ എന്നാരംഭിക്കുന്ന, മനോരമ മ്യുസിക്‌സ് വിതരണാവകാശം നേടിയ ഗാനം ഇപ്പോഴും ട്രെൻഡിങ് ലിസ്‌റ്റിൽ തുടരുന്നുണ്ട്.

ശരത് അപ്പാനി തന്നെയാണ് തന്റെ സാമൂഹികമാദ്ധ്യമ പേജിലൂടെ ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്കാണ് എന്നവിവരം പങ്കുവെച്ചത്. ഏതുതരത്തിലാണ് തുക, റെക്കോർഡ് ആയതെന്ന് അപ്പാനി വെളിപ്പെടുത്തിയിട്ടില്ല.

Related: വിനോദ് ഗുരുവായൂരിന്റെ മിഷന്‍ സി; വീഡിയോ ഗാനം റിലീസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE