ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്‍ഷം; ഇലോണ്‍ മസ്‌ക്

By Staff Reporter, Malabar News
malabarnews-musk
Elon Musk
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്‍ഷമായിരിക്കും എന്ന സൂചനകള്‍ നല്‍കി സിഇഒ ഇലോണ്‍ മസ്‌ക്.  ‘ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്’ എന്ന് രേഖപ്പെടുത്തിയ ടീ-ഷര്‍ട്ടിന്റെ ചിത്രം പങ്കുവെച്ച ട്വീറ്റിനുള്ള മറുപടിയാണ് അടുത്ത വര്‍ഷം വരുമെന്നുള്ള സൂചനകള്‍ അദ്ദേഹം നല്‍കിയത്. നിങ്ങളുടെ കാത്തിരിപ്പിന് നന്ദിയെന്നും അദ്ദേഹം മറുപടി നല്‍കി.

അടുത്ത വര്‍ഷത്തോടെ രാജ്യത്തെ വൈദ്യുത വാഹന വിപണി കൂടുതല്‍ വിപുലീകരിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ മുന്നില്‍ കണ്ടാണ് ടെസ്‌ലയുടെ നടപടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ താരതമ്യേന മന്ദഗതിയിലായ വാഹന വിപണിയുടെ വളര്‍ച്ച അടച്ചിടല്‍ വന്നതോടെ കൂടുതല്‍ താഴോട്ട് പോയിരുന്നു. പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇളവുകള്‍ കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE