‘ത തവളയുടെ ത’ വരുന്നു; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം

ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന ആദ്യ ചിത്രം 'ത തവളയുടെ ത’ കുട്ടികളുടെ കുട്ടിക്കഥയായി ഒരുക്കുന്ന ഫാന്റസി ചിത്രമാണ്. എന്നാൽ, കുടുംബങ്ങൾ കണ്ടിരിക്കേണ്ട മികച്ച ചിത്രങ്ങളിൽ ഒന്നുമായിരിക്കും 'ത തവളയുടെ ത’.

By Siva Prasad, Special Correspondent (Film)
  • Follow author on
'Tha Thavalayude Tha _ A Joseph Jeera Movie
Ajwa Travels

14/11 സിനിമാസ്, ബിഗ് സ്‌റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘ത തവളയുടെ ത’. കപ്പേളയുടെ സഹ സംവിധായകനായി വർക്ക് ചെയ്‌ത ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന ആദ്യ ചിത്രവുമാണ് ‘ത തവളയുടെ ത’.

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിലാണ് ഈ ഫാന്റസി കുടുബചിത്രം ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ കുട്ടിക്കഥയായി വളരെ വ്യത്യസ്‌തമായി ഒരുക്കുന്ന ചിത്രം തീർത്തുമൊരു ഫാന്റസി മൂഡിലുള്ള ചിത്രമാണ്. എന്നാൽ, കുടുംബങ്ങൾ കണ്ടിരിക്കേണ്ട മികച്ച ചിത്രങ്ങളിൽ ഒന്നുമായിരിക്കും ‘ത തവളയുടെ ത’.

ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ബാലതാരങ്ങൾക്ക് പുറമേ സെന്തിൽ കൃഷ്‌ണ, അനുമോൾ, നെഹല, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്‌ണൻ, സ്‌മിത അംബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് ചിത്രത്തിൽ.

ഛായാഗ്രഹണം : ബിപിൻ ബാലകൃഷ്‌ണൻ, മ്യൂസിക് ഡയറക്‌ടർ : നിഖിൽ രാജൻ മേലേയിൽ, ലിറിക്‌സ് : ബീയാർ പ്രസാദ്, ആർട്ട് ഡയറക്‌ടർ : അനീസ് നാടോടി, സൗണ്ട് ഡിസൈൻ : സവിത നമ്പ്രത്ത് എന്നിവരാണ്.

'Tha Thavalayude Tha _ A Joseph Jeera Movie

വസ്‌ത്രാലങ്കാരം : നിസാർ റഹ്‌മത്ത്, മേക്കപ്പ് : അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ : ജാവേദ് ചെമ്പ്, സ്‌റ്റിൽ ഫോട്ടോഗ്രഫി: ഇബ്‌സൺ മാത്യൂ, അസോസിയേറ്റ് ഡയറക്‌ടർ : ഗ്രാഷ്, എബ്രു സൈമൺ, കളറിസ്‌റ്റ് : ലിജു പ്രഭാകർ, വി എഫ് എക്‌സ്‌ : കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ് : സനൽ പികെ, പിആർഒ : പി ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: ഗൗരി ലക്ഷ്‌മിക്ക് വേണ്ടി ബസുടമകളും ജീവനക്കാരും സമാഹരിച്ചത് 7,84,030 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE