ദക്ഷിണ കൊറിയയിൽ ബസിനു മുകളിൽ കെട്ടിടം തകർന്ന് വീണു; ഒൻപത് മരണം

By Syndicated , Malabar News
Ajwa Travels

ഗ്വാങ്‌ജു: ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ബസിനു മുകളിൽ വീണ് ഒമ്പതു പേർ മരിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. രാജ്യ തലസ്‌ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റർ അകലെയാണ് സംഭവം. റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിൽ കെട്ടിടം പതിക്കുകയായിരുന്നു. അപകടസമയത്ത് 17 പേർ ബസിൽ ഉണ്ടായിരുന്നു.

കെട്ടിടത്തിൽ ഉണ്ടായിരുന്ന നിർമാണ തൊഴിലാളികളെ ഒഴിപ്പിച്ചു. അപകട കാരണത്തെ കുറിച്ച് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ നിർമാണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചു വരുന്നതിനിടെയാണ് അപകടം.

Read also: അഫ്‌ഗാനിൽ വെടിവെപ്പ്; 10 മരണം, 16 പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE