ജോലി വാഗ്‌ദാനങ്ങളുടെ നിജസ്‌ഥിതി പരിശോധിക്കാൻ സംവിധാനമൊരുക്കി കോൺസുലേറ്റ്

By Desk Reporter, Malabar News
Representational Image
Ajwa Travels

ദുബായ്: പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്‌ദാനങ്ങളുടെ നിജസ്‌ഥിതി പരിശോധിക്കാൻ സൗകര്യമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്‌കെ (പ്രവാസി ഭാരത സഹായ കേന്ദ്രം). തൊഴിൽ തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്.

ജോലി വാഗ്‌ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ്‌കെ ആപ്പിൽ അപ് ലോഡ് ചെയ്‌താൽ മതി. കോൺസുലേറ്റ് അധികൃതർ ഇതിന്റെ സത്യാവസ്‌ഥ പരിശോധിച്ച് ഉദ്യോഗാർഥികളെ അറിയിക്കുമെന്ന് കോൺസൽ സിദ്ധാർഥ കുമാർ ബറെയ് ലി വ്യക്‌തമാക്കി.

നിരവധി ഇന്ത്യക്കാരാണ് തൊഴിൽ തട്ടിപ്പിന് ഇരയാകുന്നതെന്നും അതിന് പരിഹാരമെന്ന നിലയിലാണ് സേവനമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനകം ധാരാളം പേർ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നും കൂടുതൽ പേർ ഇത് പ്രയോജനപ്പെടുത്തണം എന്നാണ് നിർദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ തർക്കം, നിയമസഹായം, തൊഴിൽ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവയെല്ലാം പരിഹരിക്കാൻ പിബിഎഎസ്‌കെയിൽ സംവിധാനമുണ്ട്. സ്‌ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ, വിവാഹ സംബന്ധമായ പ്രശ്‌നങ്ങൾ, മരണ രജിസ്ട്രേഷൻ തുടങ്ങി വിവിധ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്.

Also Read:  ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE