ഡി 43 ഫസ്‌റ്റ് ലുക് നാളെയെത്തും; ധനുഷിന് പിറന്നാൾ സമ്മാനം

By Staff Reporter, Malabar News
Ajwa Travels

ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക് പോസ്‌റ്റർ ജൂലൈ 28ന് എത്തും. ധനുഷിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഡി 43 ഫസ്‌റ്റ് ലുക് റിലീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് ചിത്രത്തിന്റെ പുതിയ വിശേഷം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ധനുഷിന്റെ 43ആമത് സിനിമയാണ്. മലയാളിയായ മാളവിക മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധനുഷും മാളവികയും മാദ്ധ്യമ പ്രവർത്തകരായാണ് വേഷമിടുന്നത്.

D43 Movie

ജിവി പ്രകാശ് ഈണം പകരുന്ന ചിത്രത്തിൽ സമൃുതി വെങ്കിട്ട്, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം നിരവധി ചിത്രങ്ങളാണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാൻ’, സെൽവരാഘവൻ ചിത്രം ‘നാനെ വരുവേൻ’, ‘ആയിരത്തിൽ ഒരുവൻ 2‘ തുടങ്ങിയ ചിത്രങ്ങളിൽ ധനുഷ് കേന്ദ്ര കഥാപാത്രമാണ്. കൂടാതെ താരം അഭിനയിച്ച ബോളിവുഡ് ചിത്രം ‘അദ്രങ്കി രേ’യും റിലീസിനായി കാത്തിരിക്കുകയാണ്.

Read Also: ക്ഷേത്ര സന്ദർശനത്തിന് മുഖ്യമന്ത്രി എത്തി; തിക്കും തിരക്കും; മധ്യപ്രദേശിൽ നിരവധി പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE