ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

By Syndicated , Malabar News
Elephant
Representational Image
Ajwa Travels

കോഴിക്കോട്: മുക്കം ആനക്കാംപൊയിലില്‍ മുത്തപ്പന്‍പുഴയിലെ കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ദിവസം മുത്തപ്പന്‍ പുഴക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്‌ഥലത്തെ കിണറ്റിനുള്ളില്‍ വീണ ആനയെ മുന്നു ദിവസത്തിനു ശേഷമാണ് വനംവകുപ്പ് രക്ഷപ്പെടുത്തിയത്. ശേഷം  ആന വനത്തിലേക്ക് പോയിട്ടില്ലെങ്കില്‍ കടത്തി വിടാന്‍ എത്തിയ വനംവകുപ്പ് ജീവനക്കാര്‍ കിണറിന് സമീപം തന്നെ അവശനിലയില്‍ ആനയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്‌ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാര്‍ പരിശോധന നടത്തി ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നും നിര്‍ജലീകരണം മൂലമാണ് ആന തളര്‍ന്നുവീണതെന്നും വ്യക്‌തമാക്കിയിരുന്നു. കൂടാതെ കാലുകള്‍ക്ക് ഏറ്റ പരിക്കും ആനയുടെ ആരോഗ്യനില വഷളാക്കി. ശേഷം ഇന്ന് രാവിലെ എട്ടുമണിയോടെ പരിശോധനക്ക് എത്തിയ വനപാലകര്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read also: കരിങ്കൽ ഖനനം; കളക്‌ടർക്ക് മുൻപിൽ പ്രതിഷേധിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE