കോൺഗ്രസ്‌ പിസിസി അധ്യക്ഷൻമാരുടെ യോഗം ഇന്ന് ചേരും

By Staff Reporter, Malabar News
Congress protest against LPG-fuel price hike the Central and State Governments
Representational Image
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പിസിസി അധ്യക്ഷൻമാരുടേയും യോഗം ഇന്ന് നടക്കും. രാവിലെ 10.30ന് ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്താണ് യോഗം നടക്കുക. അടുത്ത വർഷം പൂർത്തിയാക്കുന്ന സംഘടന തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായ മെമ്പർഷിപ്പ് ക്യാംപയിൻ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.

നവംബറിൽ ക്യാംപയിൻ ആരംഭിക്കാൻ കഴിഞ്ഞ തവണ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചിരുന്നു. വിവിധ സംസ്‌ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും.

പഞ്ചാബിൽ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ സംഘടനാ തലത്തിലെ ഭിന്നതകൾ രൂക്ഷമാണ്. അതേസമയം,  അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ സജീവമായി കഴിഞ്ഞു. പാർട്ടി നേതാക്കൾക്കുള്ള പരിശീലന പരിപാടികൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും.

Read Also: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE