തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റില്‍

By News Bureau, Malabar News
Thiruvananthapuram Corporation-tax evasion
Ajwa Travels

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ മുഖ്യപ്രതിയായ നേമം സോണ്‍ മുന്‍ സൂപ്രണ്ട് ശാന്തി അറസ്‌റ്റില്‍. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന ശാന്തിയെ അറസ്‌റ്റ് ചെയ്‌തത്‌.

പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിന് പിന്നാലെയാണ് ഇവർ ഒളിവില്‍ പോയത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്‌റ്റ്.

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് സോണൽ ഓഫിസുകളിലായി നടന്ന നികുതി വെട്ടിപ്പിൽ ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സ്‌റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. നേമം സോണൽ ഓഫിസിൽ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. അതേസമയം 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് കോര്‍പ്പറേഷനില്‍ ഇതുവരെ കണ്ടെത്തിയത്.

കേസിൽ നേമം സോണൽ ഓഫിസിലെ കാഷ്യർ എസ്‌ സുനിതയെയും ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെയും നേരത്തെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്കും ജീവനക്കാർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ.

Most Read: മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE