മമ്മൂട്ടി-മഞ്ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്റ്റ് മാർച്ച് നാലിന് തീയേറ്ററിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദ പ്രീസ്റ്റ് കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷമുള്ള, മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ് പുറത്തിറങ്ങുന്നത്. ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
നിഖില വിമലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് ഉള്ളത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വിഎന്‍ ബാബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.
Read also: ‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ