മമ്മൂട്ടി-മഞ്‌ജു വാര്യര്‍ ചിത്രം ‘ദി പ്രീസ്‍റ്റി’ന്റെ ടീസറെത്തി

By Staff Reporter, Malabar News
the priest movie
Ajwa Travels

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- മഞ്‌ജു വാര്യര്‍ ചിത്രം ‘ദി പ്രീസ്‍റ്റി’ന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്.

നിഖില വിമലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് ഉള്ളത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്‌ണനും വിഎന്‍ ബാബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.

ചിത്രത്തിന്റെ പോസ്‍റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. മമ്മൂട്ടി തന്നെയാണ് പോസ്‍റ്റര്‍ പങ്കുവെച്ചത്. കോവിഡ് അടച്ചു പൂട്ടലുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നതോടെ മലയാള സിനിമ വീണ്ടും സജീവമാകുകയാണ്. ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ‘വെള്ളം’ ആണ് ആദ്യം തിയേറ്ററില്‍ എത്തുന്ന മലയാള സിനിമ.

Read Also: വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE