‘ദി പ്രീസ്‌റ്റ്’ മാർച്ച് 4 മുതൽ തീയേറ്ററുകളിൽ; റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി

By Team Member, Malabar News
the priest
Representational image
Ajwa Travels

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രീസ്‌റ്റ്’ന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 4ആം തീയതി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്‌റ്റ് ഈ മാസം 4ആം തീയതി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സെക്കന്റ് ഷോ അനുവദിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയതോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയത്.

പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തിയ മാസ്‌റ്റർ എന്ന തമിഴ് ചിത്രത്തിന് വലിയ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതേ പിന്തുണ തുടർന്നും ലഭിക്കണമെങ്കിൽ വലിയ റിലീസുകൾ ഉടൻ തന്നെ തീയേറ്ററുകളിൽ എത്തണമെന്നാണ് തീയേറ്റർ ഉടമകൾ വ്യക്‌തമാക്കുന്നത്. ദി പ്രീസ്‌റ്റ് അത്തരത്തിൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ്. കോവിഡ് വ്യാപനത്തിന് ശേഷം തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഒപ്പം തന്നെ പ്രദർശനത്തിന്റെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 100 ശതമാനം ആളുകൾക്കും പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കിയെങ്കിലും, സംസ്‌ഥാന സർക്കാർ അക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

മലയാളി പ്രേക്ഷകരുടെ പ്രിയനായിക മജ്‌ഞു വാര്യർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ദി പ്രീസ്‌റ്റ് എന്ന ചിത്രത്തിനുണ്ട്. അതിനാൽ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മലയാളി പ്രേക്ഷകർ ഇരു താരങ്ങളെയും ഒരുമിച്ചു സ്‍ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ശ്യാം മേനോൻ, ദീപു പ്രദീപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്‌ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

Read also : ‘പാക്കപ്പ് ഡേ’; ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടിയുടെ ‘വൺ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE