അഴീക്കലിൽ രണ്ടാം ചരക്കുകപ്പൽ ഇന്നെത്തും

By Staff Reporter, Malabar News
azhikkal-port
Representational Image
Ajwa Travels

കണ്ണൂർ: അഴീക്കൽ തുറമുഖത്തേക്കുളള രണ്ടാമത്തെ തീരദേശ ചരക്കുകപ്പൽ വ്യാഴാഴ്‌ച പകൽ 11.30നെത്തും. റൗണ്ട് ദി കോസ്‌റ്റ് കമ്പനിയുടെ ‘ഹോപ് സെവൻ’ കപ്പൽ ബുധനാഴ്‌ച വൈകീട്ട്‌ ആറോടെ ബേപ്പൂരിൽ നിന്ന്‌ പുറപ്പെട്ടു. 12 കാലി കണ്ടെയ്‌നറുകളുമായാണ്‌ കപ്പലെത്തുക. ഇവയിൽ പ്ളൈവുഡ്‌ ഉൽപന്നങ്ങൾ ലോഡ്‌ ചെയ്‌താൽ കപ്പൽ വ്യാഴാഴ്‌ച വൈകീട്ട്‌ തന്നെ കൊച്ചിയിലേക്ക്‌ പോകും. ജോലികൾ ഇന്ന് തീർന്നില്ലെങ്കിൽ വെള്ളിയാഴ്‌ച രാവിലെ പത്തിനായിരിക്കും പുറപ്പെടുക.

ഹ്രസ്വദൂര ചരക്കുകപ്പൽ സർവീസ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള കണ്ടെയ്‌നർ കപ്പൽ സർവീസ് ജൂൺ അവസാനമാണ് ആരംഭിച്ചത്. കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ കൂട്ടിയിണക്കിയാണ് ആദ്യഘട്ട ചരക്കുനീക്കം നടപ്പാക്കുന്നത്. രണ്ടാം ഘട്ടം കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ കോർത്തിണക്കിയാണ് ആസൂത്രണം ചെയ്യുന്നത്.

Read Also: കാലവർഷം ദുർബലം; സംസ്‌ഥാനത്ത് 15ന് ശേഷം മഴ ശക്‌തമായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE