‘കായ്‌പോള’ പൂർത്തിയായി; പാചകക്കാരൻ അച്ചായനായി ഇന്ദ്രൻസ് നായക വേഷത്തിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
Indrans movie 'Kaipola'
Ajwa Travels

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ട്രാവൽ മൂവി ഗണത്തിലുള്ള ‘കായ്‌പോള’ ചിത്രീകരണം പൂർത്തിയാക്കി. പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങൾ നീണ്ടുനിന്ന സ്‌ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്. വിഎംആർ ഫിലിംസിന്റെ ബാനറിൽ കെജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സജിമോൻ ആണ്.

Indrans in Kaipola Malayalam Movie

യൂട്യൂബ് ചാനൽ സെലിബ്രിറ്റികളുടെ പശ്‌ചാത്തലത്തിൽ അവതരിപ്പിക്കുന്ന ‘കായ്‌പോള’ സമർഥമായ തിരക്കഥ കൊണ്ട് വേറിട്ട് നിൽക്കുന്ന സിനിമയാണ്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് തിരക്കഥ. കോലഞ്ചേരി ആയിരുന്നു പ്രധാന ചിത്രീകരണ ലൊക്കേഷൻ.

പാചക വിദഗ്‌ധനായ അപ്പൂപ്പന്റെയും യൂട്യൂബ് ഫുഡ് വ്‌ളോഗർ ആയ കൊച്ചുമകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ സജൽ, അഞ്ചുകൃഷ്‌ണ അശോക്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.

തൃശൂർ ശൈലിയിൽ സംസാരിക്കുന്ന ഒരു പാചകക്കാരൻ അച്ചായന്റെ വേഷത്തിലാണ് ഇന്ദ്രൻസ്’കായ്‌പോള’ യിൽ എത്തുന്നത്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്.

Kaipola Malayalam Movie

ഛായാഗ്രഹണം : ഷിജു എം ഭാസ്‌കർ, എഡിറ്റർ : അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൺ പൊടുതാസ്, മേക്കപ്പ് : സജി കൊരട്ടി, ആർട്ട് ഡയറക്‌ടർ : സുനിൽ കുമാരൻ, വസ്‌ത്രാലങ്കാരം : ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : പ്രവീൺ എടവണ്ണപാറ,‌ അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ആസിഫ് കുറ്റിപ്പുറം, അമീർ, സ്‌റ്റിൽസ് : അനു പള്ളിച്ചൽ, ഡിസൈൻ : ആനന്ദ് രാജേന്ദ്രൻ, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Most Read: ഹിന്ദി ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷ; കെ പൊന്‍മുടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE