ഹിന്ദി ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷ; കെ പൊന്‍മുടി

By Syndicated , Malabar News
k-ponmudy
Ajwa Travels

ചെന്നൈ: ഹിന്ദി ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷയെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി.

‘ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു. നിങ്ങള്‍ക്ക് ജോലി കിട്ടുന്നുണ്ടോ? പോയി നോക്കൂ നമ്മുടെ കോയമ്പത്തൂരില്‍, അവര്‍ പാനി പൂരി വില്‍ക്കുന്നു. അവര്‍ പാനി പൂരി ഷോപ്പുകള്‍ നടത്തുന്നു. ഇപ്പോള്‍, ഇംഗ്‌ളീഷ് ഒരു അന്താരാഷ്‍ട്ര ഭാഷയാണ്. തമിഴ്‌നാട്ടില്‍ നമുക്ക് നമ്മുടെ സ്വന്തം സംവിധാനം വേണം. തമിഴ്‌നാട്ടില്‍ നമ്മള്‍ നമ്മുടെ സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരണം,” ഒരു യൂണിവേഴ്‌സിറ്റി കോണ്‍വൊക്കേഷനില്‍ മന്ത്രി പറഞ്ഞു പറഞ്ഞു.

രാജ്യത്താകെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ ഭരണകക്ഷിയായ ഡിഎംകെയുടെ നിലപാട് മന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ നയമായി ദ്വിഭാഷാ ഫോര്‍മുല തുടരുമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഹിന്ദി ഭാഷാ പ്രശ്‌നത്തില്‍ തമിഴ്നാടിന്റെ വികാരം ഉയര്‍ത്തിക്കാട്ടാനാണ് താന്‍ ഈ വേദി ഉപയോഗിച്ചത്. ഗവര്‍ണര്‍ അത് കേന്ദ്രത്തെ അറിയിക്കുമെന്ന് കരുതുന്നു. സംസ്‌ഥാനത്തെ വിദ്യാർഥികള്‍ക്ക് ഏത് ഭാഷയും പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകള്‍ക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബോളിവുഡ് താരം അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ ഹിന്ദി ഭാഷാ വാദം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

Read also: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരം വൈകുന്നു; വിമർശിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE