സുദീപ് പറഞ്ഞത് ശരിയാണ്; നടനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി

By Desk Reporter, Malabar News
Sudeep was right; Karnataka Chief Minister backs Kicha Sudeep
Ajwa Travels

ബെംഗളൂരു: ദേശീയ ഭാഷയെ ചൊല്ലിയുള്ള തർക്കത്തിൽ നടൻ കിച്ച സുദീപിനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ. “നമ്മുടെ സംസ്‌ഥാനങ്ങൾ രൂപപ്പെട്ടത് ഭാഷകൾ അടിസ്‌ഥാനമാക്കിയാണ്. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. സുദീപിന്റെ പ്രസ്‌താവന ശരിയാണ്, എല്ലാവരും അത് മാനിക്കണം,”- അദ്ദേഹം പറഞ്ഞു.

ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് സൂപ്പർ സ്‌റ്റാർ അജയ് ദേവ്ഗണിന്റെ ട്വീറ്റും അതിന് കന്നഡ നടൻ കിച്ച സുദീപ് നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായത്തോട്, ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ നിങ്ങള്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ചോദിച്ചത്.

“നിങ്ങള്‍ ഹിന്ദിയില്‍ അയച്ച ടെക്‌സ്‌റ്റ് എനിക്ക് മനസിലായി. ഞങ്ങളെല്ലാവരും ഹിന്ദിയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്‌തതുകൊണ്ടാണ് അത്. അതില്‍ വിരോധമില്ല. പക്ഷേ എന്റെ പ്രതികരണം കന്നഡയില്‍ ടൈപ്പ് ചെയ്‌താൽ എന്തായിരിക്കും അവസ്‌ഥ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്, ഞങ്ങളും ഇന്ത്യക്കാരല്ലേ സര്‍,’ എന്നാണ് അജയ് ദേവ്ഗണിന് കിച്ച സുദീപ് മറുപടി നല്‍കിയത്.

ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായത്തോട് അജയ് ദേവ്ഗണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; “താങ്കള്‍ പറഞ്ഞത് പ്രകാരം ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ താങ്കളുടെ മാതൃഭാഷയിലുള്ള ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും.”

എന്നാല്‍ ഇതിന് പിന്നാലെ അജയ് ദേവ്ഗണിനെതിരെ പ്രതിഷേധം ശക്‌തമായിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും 23 ഔദ്യോഗിക ഭാഷകളിലൊന്ന് മാത്രമാണെന്നും വ്യക്‌തമാക്കി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെ അജയ് ദേവ്ഗണിന്റെ വിശദീകരണവും എത്തി.

“കിച്ച സുദീപ്, നിങ്ങള്‍ എന്റെ സുഹൃത്താണ്. തെറ്റിദ്ധാരണ നീക്കിയതിന് നന്ദി. ഞാന്‍ എപ്പോഴും സിനിമാ വ്യവസായത്തെ ഒന്നായിട്ടാണ് കരുതിയിരുന്നത്. ഞങ്ങള്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു, എല്ലാവരും നമ്മുടെ ഭാഷയെയും ബഹുമാനിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, വിവര്‍ത്തനത്തില്‍ എന്തെങ്കിലും വിട്ടുപോയതായിരിക്കാം,’ അജയ് ദേവ്ഗണ്‍ കുറിച്ചു. എങ്കിലും പഴയ ട്വീറ്റ് നീക്കം ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

Most Read:  വൈദ്യുത പ്രതിസന്ധി; രാജസ്‌ഥാനിൽ അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE