ഹിന്ദി സംസാരിക്കാത്തവർ വിദേശികൾ, രാജ്യം വിടണം; വിവാദ പ്രസ്‌താവനയുമായി മന്ത്രി

By News Desk, Malabar News
Ajwa Travels

ലഖ്‌നൗ: ഹിന്ദി ഭാഷാ ചർച്ചകൾക്കിടെ വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സഞ്‌ജയ് നിഷാദ്. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവർ രാജ്യം വിടണമെന്നുമാണ് മന്ത്രിയുടെ പ്രസ്‌താവന. ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

‘ഇന്ത്യയിൽ ജീവിക്കണമെന്നുള്ളവർ ഹിന്ദിയെ സ്‌നേഹിക്കണം. നിങ്ങൾ ഹിന്ദിയെ സ്നേഹിക്കുന്നില്ലെങ്കിൽ നിങ്ങളെ വിദേശിയായും വിദേശ ശക്‌തികളുമായി ബന്ധമുള്ളവരുമായി കരുതും. ഞങ്ങൾ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു. പക്ഷേ, ഈ രാജ്യം ഒന്നാണ്. ഭരണഘടന പറയുന്നത് ഇന്ത്യ ഹിന്ദുസ്‌ഥാൻ ആണെന്നാണ്. അതായത് ഹിന്ദി സംസാരിക്കുന്നവർക്കായുള്ള ഇടം. ഹിന്ദുസ്‌ഥാൻ ഹിന്ദി സംസാരിക്കാത്തവർക്കുള്ള ഇടമല്ല. അവർ ഈ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോവണം,’ മന്ത്രി പറഞ്ഞു.

ബിജെപി സഖ്യമായ നിർബൽ ഇന്ത്യൻ ഷോഷിത് ഹമാര ആം ദൽ (നിഷാദ്) പാർട്ടി സ്‌ഥാപകനാണ് ഇദ്ദേഹം. പ്രസ്‌താവനക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് നിരന്തരം ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്‌താവന.പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37ആം സിറ്റിങ്ങിലായിരുന്നു അമിത് ഷായുടെ ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്നുള്ള പ്രഖ്യാപനം.

2019ല്‍ ഹിന്ദി ഭാഷാ ദിവസ് ആഘോഷത്തില്‍ ‘ഒരു രാജ്യം, ഒരു ഭാഷ’എന്ന ആശയം കേന്ദ്രം മുന്നോട്ട് വച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിർദ്ദേശമുണ്ട്. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നതില്‍ വടക്ക് കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ പ്രതിഷേധം ശക്‌തമാണ്.

Most Read: ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം അനുവദിച്ച് അസം കോടതി

COMMENTS

  1. ഉടനെ വിടണം. .. . എന്റെയും അഭിപ്രായം അതാണ്. .. .. മെ. ഹിന്ദി. . ..എക്സ്എക്സ്എക്സ്എക്സ്എക്സ് ഹും. . ..

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE