ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം അനുവദിച്ച് അസം കോടതി

By Team Member, Malabar News
Jignesh Mevani Again Get Bail By Assam Court
Ajwa Travels

ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം. വനിത പോലീസ് ഓഫീസറെ അപമാനിച്ചെന്ന കേസിലാണ് ജിഗ്‌നേഷിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അസം കോടതിയാണ് ജാമ്യം അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് പോസ്‌റ്റ് ചെയ്‌ത ട്വീറ്റുമായി ബന്ധപ്പെട്ടാണ് ജിഗ്‌നേഷ് മേവാനിയെ ആദ്യം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഗുജറാത്തിലെ പാലംപൂരിൽ നിന്നും അറസ്‌റ്റ് ചെയ്‌ത മേവാനിയേ അസമിലേക്ക് കൊണ്ടുപോകാനായി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ വനിത സബ് ഇൻസ്‌പെക്‌ടറെ അപമാനിച്ചതിനാണ് രണ്ടാമതും അറസ്‌റ്റ് ചെയ്‌തത്‌.

പ്രധാനമന്ത്രിക്കെതിരെയുള്ള ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 25ആം തീയതിയാണ് മേവാനിക്ക് ജാമ്യം ലഭിച്ചത്. എന്നാൽ അതിന് പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ തന്നെ മേവാനിയെ രണ്ടാമത്തെ കേസിൽ അസം പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Read also: ദക്ഷിണാഫ്രിക്കയിൽ കോവിഡ് അഞ്ചാം തരംഗമെന്ന് ആരോഗ്യ വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE