നീരൊഴുക്ക് വർധിച്ചു; പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു

By Team Member, Malabar News
pothundi dam
Ajwa Travels

പാലക്കാട് : ജില്ലയിൽ പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു. 95.57 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. കനത്ത മഴയും, നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് 93.66 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്.

പോത്തുണ്ടി ഡാമിൽ നിന്നാണ് ജില്ലയിലെ 7 പഞ്ചായത്തുകളിലേക്ക് രണ്ടാം വിളയ്‌ക്ക് ആവശ്യമായ ജലം വിതരണം ചെയ്യുന്നത്. കൂടാതെ നെൻമാറ, അയിലൂർ, മേലാർക്കോട് എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ് കൂടിയാണ് പോത്തുണ്ടി ഡാം. 108.204 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

Read also : സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിർണയം; പരാതികൾ പ്രത്യേക സമിതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE