സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിർണയം; പരാതികൾ പ്രത്യേക സമിതി പരിഗണിക്കും

By Trainee Reporter, Malabar News
cbse exams
Representational Image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലത്തിലെ പരാതികൾ പ്രത്യേക സമിതി പരിഗണിക്കും. സത്യവാങ്‌മൂലത്തിലൂടെ സിബിഎസ്ഇ ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിച്ചു.

മാർക്കിൽ തൃപ്‌തിയില്ലാത്തവർക്ക് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തും. അനുകൂലമായ സമയത്ത് പരീക്ഷ നടത്തും. മെയിൻ വിഷയങ്ങളിൽ മാത്രമാകും ഇത്തരത്തിൽ പരീക്ഷ നടത്തുക. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആ മാർക്കാകും അന്തിമഫലം. ഓഗസ്‌റ്റ് 15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടത്താനാണ് ആലോചനയെന്നും സിബിഎസ്ഇ പരീക്ഷ കൺട്രോളർ സുപ്രീം കോടതിയിൽ അറിയിച്ചു. കമ്പാർട്മെന്റ് പരീക്ഷയും ഓഗസ്‌റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ നടത്താനാണ് ആലോചിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

Read also: ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് നീട്ടിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE