കാലവർഷം കനത്തു; സംസ്‌ഥാനത്ത് 61.41 കോടി രൂപയുടെ കൃഷിനാശം

By Desk Reporter, Malabar News
The weather is heavy; 61.41 crore crop damage in the state
Representational Image
Ajwa Travels

തിരുവനന്തപുരം: കാലവർഷം കനത്തപ്പോൾ സംസ്‌ഥാനത്ത് ഉണ്ടായത് 61.41 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ കൃഷിനാശം വയനാട് ജില്ലയിലാണ്. 11.58 കോടി രൂപയുടെ നാശനഷ്‌ടമാണ് വയനാട്ടിലുണ്ടായത്. മലപ്പുറത്ത് 8.77 കോടി രൂപയുടെയും കോഴിക്കോട് 6.56 കോടി രൂപയുടെയും കൃഷി നശിച്ചു. 23, 545 കർഷകരെ മഴ പ്രതികൂലമായി ബാധിച്ചുവെന്നും കൃഷി വകുപ്പിന്റെ കണക്കിൽ വ്യക്‌തമാക്കുന്നു.

സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ട്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലർട് ആയിരിക്കും. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.

തീരമേഖലയിലും മലയോര മേഖലയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കടലില്‍ പോകുന്നതിന് മൽസ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഒഡിഷക്ക് മുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതും ഗുജറാത്ത് കര്‍ണാടക തീരങ്ങളിലെ ന്യൂനമർദ്ദ പാത്തിയുമാണ് മഴക്ക് പ്രധാന കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും.

വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലും ഹിമാലയന്‍ സംസ്‌ഥാനങ്ങളിലും ശക്‌തമായ മഴ തുടരുകയാണ്. മഹാരാഷ്‌ട്രയില്‍ മൂന്ന് ജില്ലകളില്‍ അതി തീവ്ര മഴയാണ്. മറാത്തവാഡ, വിദര്‍ഭ മേഖലകളിലായി 128 ഗ്രാമങ്ങളുമായുള്ള ആശയവിനിമയം പൂർണമായും തടസപ്പെട്ടു. പ്രദേശത്ത് നിന്നും 200 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

Most Read:  അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവിയും ഒഴിയണം; ശിവരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE