പള്ളിയോടം വിവാദം; നിമിഷ ബിജോയും സഹായിയും അറസ്‌റ്റിൽ

By Syndicated , Malabar News
nimisha bijo arrested
Ajwa Travels

ആറൻമുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരത്തെയും സഹായിയേയും തിരുവല്ല പൊലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്‌റ്റിലായത്. പള്ളിയോട സംഘത്തിന്റെ പരാതിയെ തുടർന്നാണ് അറസ്‌റ്റ്.

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയതിനും അനുമതിയില്ലാതെ ഫോട്ടോ എടുത്തതിനുമാണ് പള്ളിയോടം ഭരവാഹികള്‍ പരാതി നല്‍കിയത്. ഓണത്തിന് മുൻപാണ് നിമിഷയുടെ ഫോട്ടോഷൂട്ട് നടന്നത്. പിന്നീട് ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ്‌ സംഭവം വിവാദമായത്.

വള്ളത്തിൽ കയറരുതെന്നോ അത് പള്ളിയോടമാണെന്നോ അറിവുണ്ടായിരുന്നില്ലെന്നും സ്‌ത്രീകൾ കയറാൻ പാടില്ലെന്നോ ചെരുപ്പിടാൻ പാടില്ലെന്നോ ഉള്ള ബോർഡും അവിടെ ഉണ്ടായിരുന്നില്ല എന്നും നിമിഷ പറഞ്ഞിരുന്നു. വിവാദമായതിനെ തുടര്‍ന്ന് പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഇവര്‍ നവ മാദ്ധ്യമങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Read also: ജലീലിനെ ഞാൻ തള്ളിയിട്ടില്ല, അദ്ദേഹം സിപിഎമ്മിന്റെ നല്ല സഹയാത്രികൻ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE