ജലീലിനെ ഞാൻ തള്ളിയിട്ടില്ല, അദ്ദേഹം സിപിഎമ്മിന്റെ നല്ല സഹയാത്രികൻ; മുഖ്യമന്ത്രി

By Desk Reporter, Malabar News
CM about KT Jaleel
Ajwa Travels

തിരുവനന്തപുരം: സഹകരണ ബാങ്ക് അന്വേഷണ വിഷയത്തിൽ മുൻ മന്ത്രി കെടി ജലീലിനെ താൻ തള്ളിപറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനാണ്. തുടര്‍ന്നും സിപിഎമ്മിന്റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ സഹകരണ വകുപ്പുണ്ട്. അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീലും വ്യക്‌തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ലീഗ് നേതാവാണ്. ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും അറിയാം. അവരുമായി സിപിഎമ്മിനുള്ള നിലപാടും എല്ലാവർക്കും അറിയാം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ അതിനിവിടെ സഹകരണ വകുപ്പുണ്ട്. അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീൽ വ്യക്‌തമാക്കിയിട്ടുണ്ട്.

ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് ജലീൽ ഉന്നയിച്ചത്. വ്യാഖ്യാന തല്‍പരരായവര്‍ക്ക് അതിനുള്ള അവസരമാണ് കിട്ടിയത്. ജലീലിനെ സിപിഎം തള്ളിയെന്ന തരത്തിലാണ് പലരും പറഞ്ഞത്. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. കെടി ജലീല്‍ വ്യക്‌തി വിരോധം തീർക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത്? ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ല. സഹകരണ മേഖലക്ക് കൃത്യമായ പരിശോധനാ സംവിധാനമുണ്ട്. വീഴ്‌ചകൾ തിരുത്താനുള്ള സംവിധാനം സഹകരണ മേഖലക്കുണ്ട്; മുഖ്യമന്ത്രി പറഞ്ഞു.

Most Read:  സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE