തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഡബ്ള്യുഐപിആർ(വീക്കിലി ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ) 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
നിലവിൽ ഓരോ മേഖലകളിലും ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്. ജനസംഖ്യ 1000 ആയ സ്‌ഥലങ്ങളിൽ 7 പേർക്ക് രോഗം വന്നാൽ നിയന്ത്രണങ്ങൾ എന്നായിരുന്നു നിലവിലെ സ്‌ഥിതി. എന്നാൽ ഇത് എട്ടാക്കി മാറ്റുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നേരത്തെ സംസ്‌ഥാനത്തെ ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രി കർഫ്യുവും ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമുള്ള സർക്കാരിന്റെ പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
Most Read: അനുകൂല സാഹചര്യമുണ്ടായാൽ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി