ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

By Desk Reporter, Malabar News
womans-body-falls-off-car
Ajwa Travels

കോയമ്പത്തൂർ: ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിന്നംപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങി മുഖവും തലയും തകര്‍ന്ന നിലയിലാണ്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ പീളമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്‌റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്‌തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Most Read:  ചിമ്മിനി ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE