ജില്ലയിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി പിടിയിൽ

By Team Member, Malabar News
Theft in Malappuram Govt. College
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ മോഷ്‌ടിച്ച ബൈക്കുമായി കടന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് ജിഷ്‌ണുവിനെ(26) ആണ് ചെർപ്പുളശേരി പോലീസ് ഇന്നലെ പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. പാടൂർ പനങ്കാവ് സ്വദേശിയായ വിനോദിന്റെ ഭാര്യ രമ്യയുടെ വീട്ടിൽ നിന്നും മോഷ്‌ടിച്ച ബൈക്കുമായാണ് ഇയാൾ പിടിയിലായത്.

സംശയകരമായ സാഹചര്യത്തിൽ ബൈക്കുമായി റോന്തു ചുറ്റിയ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ബൈക്ക് മോഷണത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. പാടൂർ പനങ്കാവിലെ വീട്ടിൽ ഷെഡിൽ നിർത്തിയിരുന്ന സ്‌കൂട്ടർ പടിയുടെ പൂട്ടുപൊളിച്ചാണു കൊണ്ടുപോയത്. പ്രതിക്കൊപ്പം തന്നെ ബൈക്കും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

Read also : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE