കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്

By Team Member, Malabar News
Heavy Rain In malappuram
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിലാണ് ഇന്ന് കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് ഉള്ളത്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ യെല്ലോ അലർടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴക്ക് ഒപ്പം തന്നെ ശക്‌തമായ കാറ്റിനും, കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ മൽസ്യ തൊഴിലാളികൾ ഈ മാസം 30ആം തീയതി വരെ കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: ഹോം ഐസൊലേഷനിലും ഉയർന്ന മരണനിരക്ക്; ഇതുവരെ മരിച്ചത് 444 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE