വള്ളം മുങ്ങി; എറണാകുളത്ത് മൂന്ന് പേർ മരിച്ചു, ഒരാളെ രക്ഷപെടുത്തി

By Team Member, Malabar News
Drowned To Death
Representational image
Ajwa Travels

കൊച്ചി : എറണാകുളം ജില്ലയിലെ നെട്ടൂരിൽ വള്ളം മുങ്ങി 3 പേർ മരിച്ചു. ഒരാളെ രക്ഷപെടുത്തി. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്‌ന നവാസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന കോന്തുരുത്തി സ്വദേശിയായ പ്രവീണിനെയാണ് നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയത്.

ഇന്ന് വൈകുന്നേരം 5 മണിയോടെ സുഹൃത്തിന്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്കാണ് ചെറിയ വള്ളത്തിൽ ഇവർ 4 പേരും പോയത്. തുടർന്ന് കരയിൽ നിന്നും 50 മീറ്ററോളം അകലെ വച്ച് വള്ളം മുങ്ങുകയായിരുന്നു.

വള്ളം മുങ്ങിയതിന് പിന്നാലെ പോലീസും, ഫയർ ഫോഴ്‌സും, സ്‌കൂബാ ടീമും സ്‌ഥലത്തെത്തി തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിലാണ് 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. നിലവിൽ മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read also : ‘മാണി അഴിമതിക്കാരൻ’; പരാമർശത്തിൽ സർക്കാർ വിശദീകരണം തേടണമെന്ന് കേരളാ കോണ്‍ഗ്രസ് എം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE