ഉദ്വേഗം നിറയ്‌ക്കുന്ന രംഗങ്ങൾ; ഫഹദിന്റെ ‘മലയൻകുഞ്ഞ്’ ട്രെയ്‌ലർ കാണാം

By Staff Reporter, Malabar News
fahad-malayankunju
Ajwa Travels

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌ത മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വ്യത്യസ്‍തമായ പാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിന്റെതെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം വിഖ്യാത സംഗീത സംവിധായകൻ എആര്‍ റഹ്‌മാന്‍ മലയാള സിനിമയ്‌ക്ക് സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. അര്‍ജു ബെന്നാണ് എഡിറ്റിംഗ്.

പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്-ശ്രീശങ്കർ, സിങ്ക് സൗണ്ട് വൈശാഖ് പിവി, മേക്കപ്പ് രഞ്‌ജിത്ത് അമ്പാടി, വസ്‌ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. സെഞ്ചുറി റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

2022 ഫെബ്രുവരി റിലീസാണ് ചിത്രം. ട്രാന്‍സിനു ശേഷം ഫഹദിന്റെതായി തിയേറ്ററുകളിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. തെലുങ്ക് അരങ്ങേറ്റ ചിത്രം പുഷ്‍പയാണ് അവസാനം തിയേറ്ററുകളിലെത്തിയ ഫഹദ് ഫാസിൽ ചിത്രം. അല്ലു അര്‍ജുന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍.

Read Also: നോർക്കയുടെ പ്രവാസി സംരംഭകത്വ പദ്ധതി; 30 ലക്ഷം വരെ വായ്‌പക്ക് അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE