പുത്തൂരിൽ ചിപ്‌സ് നിർമാണ യൂണിറ്റ് കത്തി നശിച്ചു; 20 ലക്ഷം രൂപയുടെ നഷ്‌ടം

By News Desk, Malabar News
fire in chips manufacturing unit
Ajwa Travels

ഒല്ലൂർ: പുത്തൂർ മേത്തുള്ളിപ്പാടത്തെ ചിങ്ങം ചിപ്‌സ്‌ എന്ന ചിപ്‌സ് നിർമാണ സ്ഥാപനം കത്തി നശിച്ചു. ഞായറാഴ്‌ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോനിക്കര സ്വദേശി തിരുത്തോളി രാജനാണ് സ്ഥാപനത്തിന്റെ ഉടമ.

യൂണിറ്റ് പൂട്ടി തൊഴിലാളികൾ മടങ്ങിയിരുന്നതിനാൽ സംഭവം നടക്കുമ്പോൾ സ്ഥാപനത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അയൽവാസികളാണ് തീപിടിത്തമുണ്ടായ വിവരം ഉടമയെ അറിയിച്ചത്. തുടർന്ന് തൃശൂരിൽ നിന്ന് അഗ്നി ശമന സേനയും ഒല്ലൂർ പോലീസും സ്ഥലത്തെത്തിയെങ്കിലും യൂണിറ്റ് പൂർണമായും കത്തി നശിച്ചിരുന്നു. തീപിടുത്തം സംഭവിച്ചതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് സ്ഥാപന ഉടമ പൊലീസിന് മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE